Latest NewsInternational

ഇറാന്‍ – യുഎസ് പോര്; വ്യോമപാതയില്‍ സഞ്ചരിച്ചതിനാല്‍ ഡ്രോണ്‍ വെടിവെച്ചിട്ടു, യുദ്ധമല്ല ലക്ഷ്യം, നിലപാട് വ്യക്തമാക്കി സൈനിക മേധാവി

ജെനീവ : മറ്റു രാജ്യങ്ങളുമായി യുദ്ധം ചെയ്യുകയല്ല ഇറാന്റെ ലക്ഷ്യമെന്നു ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദോള്‍റഹിം മൗസവി. എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കു നേരെ കഴിഞ്ഞ മാസം ആക്രമണമുണ്ടാവുകയും യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിടുകയും ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് ഇറാനും യുഎസ്സും തമ്മിലുള്ള ബന്ധം വഷളായത്. ഡ്രോണ്‍ തങ്ങളുടെ വ്യോമപാതയില്‍ സഞ്ചരിച്ചതിനാലാണ് വെടിവച്ചതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാല്‍ രാജ്യാന്തര പാതയിലൂടെയായിരുന്നു ഡ്രോണിന്റെ സഞ്ചാരമെന്നായിരുന്നു യുഎസ് നിലപാട്.

കഴിഞ്ഞ ആഴ്ച ഇറാനിയന്‍ എണ്ണക്കപ്പലായ ‘ഗ്രെയ്‌സ് 1’ ബ്രിട്ടിഷ് നാവികസേന ജിബ്രാല്‍ട്ടര്‍ കടലിടുക്കില്‍വച്ചു പിടിച്ചെടുത്തത് സ്ഥിതി വീണ്ടും വഷളാക്കി. യൂറോപ്യന്‍ യൂണിയന്റെ വിലക്കു മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നെന്ന് ആരോപിച്ചാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിന്റെ യാത്ര 14 ദിവസത്തേക്കു മരവിപ്പിച്ച് ജിബ്രാല്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു ബ്രിട്ടിഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രിട്ടന്റെ നടപടി തീര്‍ത്തും അനുചിതവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ ഹതാമി പറഞ്ഞു.അതേസമയം, യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. നീക്കം നല്ലതിനല്ലെന്നും യുറേനിയം സമ്പുഷ്ടീകരണത്തിനു ഇറാന്റെ ന്യായങ്ങള്‍ അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button