Latest NewsIndia

കർണാടകയിലെ പ്രതിസന്ധി ; വിമതരുടെ ആവശ്യങ്ങൾ പരിഗണിക്കും

ബെംഗളൂരു : കർണാടകയിലെ പ്രതിസന്ധി തുടരുന്നു .സംസ്ഥാനത്ത് മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ്. ആവശ്യണമെങ്കിൽ മുഴുവൻ മന്ത്രിമാരും രാജിവെക്കും. മന്ത്രിമാർ രജിസന്നദ്ധത അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. വിമതരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

രാമലിംഗ റെഡ്ഡിയെയോ മറ്റുള്ളവരെയോ വേദനിപ്പിക്കാൻ മനപൂർവ്വം ഒന്നും ചെയ്തിട്ടില്ലെന്ന് പരമേശ്വര ഞായറാഴ്ച പറഞ്ഞിരുന്നു. ബെംഗളൂരു എം‌എൽ‌എമാരോട് എനിക്ക് വിരോധം തോന്നാൻ ഒരു കാരണവുമില്ലെന്നും പരമേശ്വര പറഞ്ഞു. “ഇത് അവരുടെ അഭിപ്രായമാണ്, ആളുകൾക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ ചെയ്യാൻ കഴിയില്ല.” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ അനുനയ ശ്രമവുമായി കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി രംഗത്തെത്തി . രാജിക്കത്ത് നല്‍കിയ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിനായി രാമലിംഗ റെഡഡ്ഡിയുമായി കുമാരസ്വാമി ചര്‍ച്ച നടത്തും. അതേസമയം ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടു വരുമെന്ന് കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button