Jobs & VacanciesLatest NewsEducation & Career

കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്സിൽ അന്യത്രസേവന നിയമനം

ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ യൂണിറ്റുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കാൻ അപേക്ഷ ക്ഷണിച്ചു. റേഡിയോളജിസ്റ്റ്: (1) കോഴിക്കോട് മെഡിക്കൽ കോളേജ് – സി.റ്റി & എം.ആർ.ഐ സ്‌കാൻ മെഷീൻ (2) മഞ്ചേരി മെഡിക്കൽ കോളേജ് – സി.റ്റി സ്‌കാൻ മെഷീൻ. റേഡിയോ ഡയഗ്നോസിൽ എം.ഡി/ ഡി.എം.ആർ.ഡിയാണ് യോഗ്യത. ജൂനിയർ കൺസൾട്ടന്റായി 2-3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): (തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് റീജിയണുകളിൽ) കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബി.ഇ/ ബി.ടെക് (സിവിൽ) ആണ് യോഗ്യത.

അസിസ്റ്റന്റ് എൻജിനിയറായി (സിവിൽ) 5-10 വർഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ): (തിരുവനന്തപുരം, ഹെഡ് ഓഫീസ് & കോഴിക്കോട് റീജിയണുകളിൽ) കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.ഇ/ ബി.ടെക് (ഇലക്ട്രിക്കൽ) ആണ് യോഗ്യത. അസിസ്റ്റന്റ് എൻജിനിയറായി (സിവിൽ) 5-10 വർഷത്തെ പ്രവൃത്തിപരിചയം വേണം. ജൂനിയർ അസിസ്റ്റന്റ്: (ഹെഡ് ഓഫീസ്, തിരുവനന്തപുരം) കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. സർക്കാർ സർവീസിൽ എൽ.ഡി.സിയോ സമാന തസ്തികയിലെ സേവനം കമ്പ്യൂട്ടർ/ ഡി.റ്റി.പി പരിജ്ഞാനം അഭിലഷണീയം.

സയന്റിഫിക് ഓഫീസർ (എസിആർ ലാബ്): ലാബ് ടെക്‌നീഷ്യൻ വിഷയത്തിൽ ബി.എസ്‌സി എം.എൽ.റ്റി/ ഡി.എം.എൽ.റ്റിയാണ് യോഗ്യത. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 20 വർഷത്തെ പ്രവൃത്തിപരിചയം വേണം. ചീഫ് ലാബ് ടെക്‌നീഷ്യൻ (ഇൻ ചാർജ്): ലാബ് ടെക്‌നീഷ്യൻ വിഷയത്തിൽ ബി.എസ്‌സി എം.എൽ.റ്റി/ ഡി.എം.എൽ.റ്റിയാണ് യോഗ്യത. കേരള സർക്കാർ സർവീസിൽ 15-20 വർഷത്തെ പ്രവൃത്തിപരിചയം വേണം.

മാതൃസ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപപത്രം ഉൾപ്പെടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ 18ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്യു.എസ് ഹെഡ് ഓഫീസ്, റെഡ് ക്രോസ് റോഡ്, ജനറൽ ആശുപത്രി ക്യാമ്പസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, റീജിയൺ എന്നിവ രേഖപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button