CricketLatest NewsSports

ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി പാക് നായകന്‍

കറാച്ചി: സെമി ഫൈനല്‍ പ്രവേശനം സാധ്യമാകാതെ ലോകകപ്പില്‍ നിന്നും പാക്കിസ്ഥാന്‍ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റ് നേടിയാണ് പാക്കിസ്ഥാന്‍ ലോകകപ്പിന്റെ കളമൊഴിഞ്ഞത്.

സെമിയിലേക്ക് കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്റേ ഉള്ളൂ എങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്താവുകയായിരുന്നു. എന്നാല്‍ ലോകകപ്പില്‍ തങ്ങള്‍ക്ക് നേരിട്ട തോല്‍വിയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓരോ കളിയിലും മാറ്റം വന്നിരുന്ന പിച്ചാണ് അതിന് തടസം നിന്നതെന്നാണ് സര്‍ഫറാസിന്റെ അഭിപ്രായം.
അഫ്ഗാനിസ്ഥാനെതിരെ എങ്ങനെയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. അവരെ ഒമ്പതിന് 227 എന്ന നിലയിലേക്ക് ഒതുക്കാനും സാധിച്ചു. പക്ഷേ, പിച്ചിന്റെ സ്വഭാവം പ്രവചിക്കാനാകാത്ത വിധം മാറിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. നെറ്റ് റണ്‍റേറ്റ് കാരണം സെമി കാണാതെ പുറത്തായത് നിരാശയുണത്തുന്നാണ്. പക്ഷേ, ടീമിലെ താരങ്ങളില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും സര്‍ഫറാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button