Latest NewsInternational

സസ്യഭുക്കുകളായ മുതലകളോ? ഫോസില്‍ പഠനങ്ങള്‍ പറയുന്നതിങ്ങനെ…

കറന്റ് ബയോളജിയെന്ന ജേണലിലാണ് മുതലകളില്‍ സംഭവിച്ച പരിണാമത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്

സാള്‍ട്ട് ലേക്ക് സിറ്റി: മുതലകള്‍ സസ്യാഹാരമാണോ കഴിക്കാറ്? ചോദിച്ച് തീരും മുന്‍പേ നാം അല്ലെന്ന് മറുപടി പറയും. കാരണം മനുഷ്യരേയും മൃഗങ്ങളേയും കടിച്ച് കീറുന്ന മുതലകളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ നാം നിത്യവും കാണാറുള്ളതാണ്. പിതാവ് വളര്‍ത്തിയ മുതലകളുടെ കൂട്ടില്‍പ്പെട്ട് ദാരുണമായി കൊല്ലുപ്പെട്ട രണ്ടുവയസുകാരിയുടെ കഥ നമ്മള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേട്ടത്. പക്ഷേ ഈ വാര്‍ത്തകള്‍ ഒക്കെ കേട്ട് മുതലകളെയെല്ലാം അടച്ചാക്ഷേപിക്കാന്‍ വരട്ടെ. സസ്യഭുക്കുകളായ മുതലകളും ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു. ആറോളം ഇനത്തില്‍പ്പെടുന്ന മുതലകള്‍ സസ്യഭുക്കുകളെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്‌സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. കറന്റ് ബയോളജിയെന്ന ജേണലിലാണ് മുതലകളില്‍ സംഭവിച്ച പരിണാമത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

വംശനാശം സംഭവിച്ച ചില ചീങ്കണ്ണി ഇനങ്ങളും ഇത്തരത്തില്‍ സസ്യഭുക്കുകളാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇലകളും ചെടികളും ഭക്ഷിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇവയുടെ പല്ലുകള്‍ ക്രമീകൃതമായിരുന്നുവെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയെല്ലാം തന്നെ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നവയായിരുന്നെന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

മാംസഭോജികളായ മുതലകളുടെ ദന്തഘടന വളരെ ലഘുവാണ്. മാംസം കടിച്ച് കീറി തിന്നാന്‍ സഹായിക്കുക മാത്രമാണ് ഇവയുടെ ദൗത്യം. മാംസം കഴിക്കാന്‍ പാകത്തിലുള്ള കൂര്‍ത്ത പല്ലുകളായിരിക്കും ഇവയ്ക്ക്. എന്നാല്‍ സസ്യഭോജികളായ മുതലകളുടെ ദന്തഘടന ഏറെ സങ്കീര്‍ണമാണ്. യുട്ടയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ സഹായത്തോടെയാണ് ഫോസിലുകളില്‍ ഗവേഷണം നടന്നത്. ഓരോ ഇനം മുതലകളിലും ഈ ദന്തഘടനകള്‍ വേറിട്ടതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. നിലവിലുള്ള ഇനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ദന്തഘടനയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഫോസിലുകളില്‍ നിന്ന് ഇത്തരം മുതലകളുടെ രൂപം നിര്‍മ്മിച്ചെടുക്കാനും ഗവേഷകര്‍ക്കായിട്ടുണ്ട്.

ആദ്യ കാലത്ത് പരിണാമം സംഭവിച്ച ജീവി വിഭാഗങ്ങളില്‍ മുതലകളും ഉള്‍പ്പെടും. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന് കരുതപ്പെടുന്ന കാലത്തും സസ്യഭുക്കുകളായ ഈ മുതലകളുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. പരിണാമം സംഭവിച്ചതിന്റെ ഫലമായി ഇതില്‍ തന്നെ മാംസഭുക്കുകള്‍ ആയ മുതലകും ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button