KeralaLatest NewsCareerEducation & Career

നിയമന ഉത്തരവുകള്‍ കയ്യില്‍കിട്ടാന്‍ കാലതാമസം; പരാതികള്‍ക്ക് പരിഹാരവുമായി പി എസ് സി യുടെ പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : പി എസ് സി നിയമനങ്ങള്‍ക്കുള്ള അഡൈ്വസ് മെമ്മോ അഥവാ നിയന ഉത്തരവ് ഇനി ഉദ്യോഗാര്‍ഥികല്‍ക്ക് പിസ്‌സി ഓഫീസുകള്‍ വഴി നേരിട്ടു വിതരണം ചെയ്യും. തപാല്‍ വഴി അഡൈ്വസ് മെമ്മോ അയക്കുന്നതു പിഎസ്‌സി അവസാനിപ്പിച്ചു. തപാലിലൂടെ അയക്കുന്ന മെമ്മോ പലപ്പോഴും കൃത്യസമയത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി കണക്കിലെടുത്താണ് പിഎസ്‌സി യോഗം നടപടിക്രമം പിരിഷ്‌കരിച്ചത്. ജോലിക്ക് അപേക്ഷിക്കുന്നവര്‍ പരീക്ഷ എഴുതുന്നു എന്ന് പോര്‍ട്ടല്‍ വഴി കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനു മുന്‍പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണമെന്ന പരിഷ്‌കരണവും നടപ്പാക്കി.

സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമേ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിയൂ. ഈ മാസം 25 മുതല്‍ അംഗീകരിക്കുന്ന അഡൈ്വസ് മെമ്മോകളാണ് ഉദ്യോഗാര്‍ഥികള്‍ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തി വാങ്ങേണ്ടത്. ഓഗസ്റ്റ് അഞ്ചിന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ പുതിയ നടപടിക്രമം അനുസരിച്ചുള്ള മെമ്മോ വിതരണം ആരംഭിക്കും. തുടര്‍ന്ന് മേഖലാ, ജില്ലാ ഓഫീസുകളിലും വിതരണം തുടങ്ങും. അഡൈ്വസ് മെമ്മോ വിതരണം ചെയ്യുന്ന കേന്ദ്രം, തീയതി, സമയം, എന്നിവ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗാര്‍ഥിയെ തപാല്‍, പിഎസ്‌സി പോര്‍ട്ടലിലെ പ്രൊഫൈല്‍, എസ്.എസം.എസ് എന്നിവ മുഖേന മുന്‍കൂട്ടി അറിയിക്കും.

നിശ്ചിത ദിവസം മെമ്മോ കൈപ്പറ്റാനായില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാങ്ങാം. അഡൈ്വസ് മെമ്മോയുടെ അസലുമായാണ് ഉദ്യോഗാര്‍ഥി ഉദ്യോഗത്തില്‍ പ്രവേശിക്കേണ്ടത്. ജോലിയില്‍ പ്രവേശിക്കുമ്പോഴും തുടര്‍ന്നുള്ള നിയമന പരിശോധനാ വേളയിലും അഡൈ്വസ് മെമ്മോ നിര്‍ബന്ധ രേഖയാണ്. ഇതിന്റെ പകര്‍പ്പുമായി ജോലിയില്‍ പ്രവേശിക്കാന്‍ നിയമം അനുവധിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button