KeralaLatest News

കേരളത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് പണം നഷ്ടമായത് മുംബൈയിലെ എടിഎം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ് നടന്നതായി പരാതി. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് എടിഎമ്മിലൂടെ 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പരാതി നല്‍കിയത്.

രണ്ട് തവണയായാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. ഫോണില്‍ മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞതെന്നും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെന്നും റഹ്മത്തുള്ള പറയുന്നു. മുംബൈയിലുള്ള എടിഎം വഴി ആരോ പണം പിന്‍വലിച്ചതായാണ് മനസിലാക്കിയത് എന്നും ഒടിപിയോ പിന്‍ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.

പെന്‍ഷന്‍ പണം എടിഎം വഴി പിന്‍വലിച്ചതല്ലാതെ മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളൊന്നും ഈ മാസം നടത്തിയിട്ടില്ലെന്നും റഹ്മത്തുള്ള പറയുന്നു. സംഭവത്തെക്കുറിച്ച് മംഗലപുരം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് നടന്ന എടിഎം തട്ടിപ്പുകള്‍ക്ക് സമാനമാണോ ഈ പരാതിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button