KeralaLatest NewsIndia

കൊച്ചിയില്‍ നടന്നത് സ്കെയിൽ ഉപയോഗിച്ച് സിനിമാക്കഥകളെ വെല്ലുന്ന എ ടി എം തട്ടിപ്പ്

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 13 എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്നയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മുഖം പോലും മറയ്ക്കാതെ മോഷണം നടത്തുന്ന ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എ.ടി.എമ്മിന്റെ പണംവരുന്ന ഭാഗത്ത് പേപ്പര്‍ വച്ച്‌ തടസപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്കെയില്‍ പോലെയുള്ള ഉപകരണമാണോ ഇയാള്‍ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്. ഇടപാടുകാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിക്കാതെ വരികയും തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി തടസം മാറ്റി പണം എടുക്കുകയുമാണ് ചെയ്തത്.

ഓരോ ഇടപാടുകാര്‍ എ.ടി.എമ്മില്‍ കയറുന്നതിന് മുന്‍പും ഇയാള്‍ കയറി മെഷീനില്‍നിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് ഇയാള്‍ 25,000 രൂപ തട്ടിയതായും പൊലീസ് പറയുന്നു. പണം നഷ്ടമായതിനെ തുട‌ര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കില്‍ വിളിച്ച്‌ പരാതി പറഞ്ഞത്.

കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സി.സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കളമശ്ശേരി എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എടിഎമ്മിലെ തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മോഷ്‌ടാവിനെക്കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടൻ അറസ്റ്റ്‌ ചെയ്യുമെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. ബാങ്കിൽനിന്ന്‌ ആകെ എത്രരൂപ നഷ്‌ടമായെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. ബാങ്കിന്റെ സാങ്കേതിക വിദഗ്ധരുമായി വെള്ളിയാഴ്‌ച അന്വേഷകസംഘം സംസാരിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽനിന്ന്‌ സമാനരീതിയിൽ പണം നഷ്‌ടമായിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന്‌ എസിപി പറ‌ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button