Latest NewsKeralaNews

കുറച്ച് കൂടി സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു: മരിച്ച വിഷ്ണുവിന്റെ അച്ഛന്‍ വിനയന്‍

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജപ്തി നടപടിയില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കുടുംബം. കുറച്ച് കൂടി സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു എന്ന് മരിച്ച വിഷ്ണുവിന്റെ അച്ഛന്‍ വിനയന്‍ പറഞ്ഞു. ‘ഞങ്ങള്‍
കാലുപിടിച്ചു പറഞ്ഞു, ഇതൊന്ന് നീട്ടിത്തരണമെന്ന്. അപ്പോ അവര്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. എന്റെ പൊന്നുമോന്‍ മരിച്ചു. 1.30 കൊണ്ടുവന്ന് അടയ്ക്കാം. ബാക്കി ടേക്ക് ഓവര്‍ ചെയ്ത് തരുമോ എന്നും ചോദിച്ചു. അതിനും സമ്മതിക്കില്ലെന്ന് പറഞ്ഞു.’ വിഷ്ണുവിന്റെ അച്ഛന്‍ വിനയന്‍ കണ്ണീരോടെ പറഞ്ഞു.

Read Also: ക്ഷേത്ര ആചാരങ്ങളിലും മൂർത്തികളിലും വിശ്വാസം ഇല്ലാത്തവർ എന്തിന് ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണം? : അഞ്‍ജു പാർവതി

എസ്‌ഐബി ബാങ്കിന്റെ ജപ്തി നടപടിയില്‍ മനം നൊന്ത് തൃശൂര്‍ കാഞ്ഞാണി സ്വദേശിയായ 26കാരന്‍ വിഷ്ണുവാണ് ജീവനൊടുക്കിയത്. സ്വകാര്യ ബാങ്കില്‍ നിന്ന് 12 കൊല്ലം മുമ്പാണ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപ വായ്പയായി എടുത്തത്. തുടര്‍ന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചിരുന്നു. ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശികയുണ്ടായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാനുള്ള തീരുമാനത്തിലായിരുന്നു വിഷ്ണുവിന്റെ കുടുംബം. അതിനിടെയാണ് വിഷ്ണു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാഞ്ഞാണി ശാഖയില്‍ നിന്നാണ് വായ്പ എടുത്തത്. വെല്‍ഡിംഗ് ജോലിക്ക് പോയാണ് വിഷ്ണു കുടുംബത്തിന് താങ്ങായി ഒപ്പം നിന്നത്. വീടൊഴിഞ്ഞ് താക്കോല്‍ ബാങ്കില്‍ ഏല്‍പിക്കണമെന്ന് ഇന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. സാധനങ്ങളെല്ലാം എടുത്ത് തൊട്ടടുത്തുള്ള വിനയന്റെ സഹോദരന്റെ വീട്ടിലേക്ക് മാറാന്‍ നില്‍ക്കുന്ന സമയത്താണ് ദുരന്തം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button