CricketLatest News

ഇന്ത്യ- ന്യൂസീലൻഡ് മത്സരം; മഴ മൂലം കളി നിർത്തിവെച്ചു

മഴ മൂലം ഇന്ത്യ- ന്യൂസീലൻഡ് മത്സരം നിർത്തിവെച്ചു. പിച്ച് മൂടിയിരിക്കുകയാണ്. കളിക്കാർ ഡ്രസിങ് റൂമിലേക്ക് മടങ്ങി. 46 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് ആണ് ന്യൂസീലൻഡിന്റെ സമ്പാദ്യം. റോസ് ടെയ്‍ലർ (65), ടോം ലാഥം (മൂന്ന്) എന്നിവരാണ് ക്രീസിൽ. മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button