Latest NewsUSA

ആണവ കരാര്‍ പ്രതിസന്ധി; അമേരിക്കയെ തള്ളി ചൈനയും റഷ്യയും

ഇറാനിൽ അമേരിക്ക ചെലുത്തിക്കൊണ്ടിടിക്കുന്ന കടുത്ത സമ്മര്‍ദ്ദമാണ് ആണവ പ്രതിസന്ധിയുടെ മൂലകാരണമെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബെയ്ജിങ്ങിൽ പറഞ്ഞു.

ന്യൂയോർക്ക്: ഇറാൻ ആണവ കരാര്‍ പ്രതിസന്ധി വഷളാക്കിയത് അമേരിക്കയെന്ന് ചൈനയും റഷ്യയും ആരോപിച്ചു. ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നാണ് റിപ്പോർട്ട്.

ആണവകരാറിലെ കക്ഷികളായ രാജ്യങ്ങള്‍ ഇറാന് വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന പരാതികള്‍ക്കിടെയാണ് ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനം വന്നത്. ഇറാനിൽ അമേരിക്ക ചെലുത്തിക്കൊണ്ടിടിക്കുന്ന കടുത്ത സമ്മര്‍ദ്ദമാണ് ആണവ പ്രതിസന്ധിയുടെ മൂലകാരണമെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബെയ്ജിങ്ങിൽ പറഞ്ഞു.

റഷ്യയും യു.എസിനെയാണ് പഴി ചാരുന്നത്. കരാറിൽ നിന്നും പിന്മാറിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെകുറിച്ച് റഷ്യ മുന്നറിയിപ്പ് നല്‍കിയതാണെന്നും കരാർ സംരക്ഷിക്കാൻ ആവശ്യമായ നയതന്ത്ര ശ്രമങ്ങൾ നടത്തുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button