KeralaLatest News

നാസറുമായുള്ള ബന്ധം രാജ്‌കുമാർ മറച്ചുവെച്ചിരുന്നു; നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ ശാലിനിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

നെടുങ്കണ്ടം: നാസറുമായുള്ള ബന്ധം രാജ്‌കുമാർ മറച്ചുവെച്ചിരുന്നതായി നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി ശാലിനി. ഉരുട്ടിക്കൊലയിൽ ശാലിനിയുടെ വെളിപ്പെടുത്തൽ പ്രമുഖ മാധ്യമത്തോടാണ്.

രാജ്കുമാർ ശാലിനിയെ വിശ്വസിപ്പിച്ചിരുന്നത് നാസർ തന്റെ വിവിധ അക്കൗണ്ടുകളിൽ പണം ഇട്ടുതരുമെന്നാണ്. നാസറിനെ ഒരിക്കൽപ്പോലും കണ്ടിട്ടില്ല. ശാലിനി വ്യക്തമാക്കി. ഇതിനോട് അനുബന്ധിച്ച് വന്ന വിവാദമാണ് തന്റെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നാസർ പണം ഇട്ടിരുന്നു എന്നത്. ഇത് തികച്ചും തെറ്റാണ്. തനിക്ക് ലഭിക്കാത്ത പണം എങ്ങനെ മകൾക്ക് ലഭിക്കുമെന്നും ശാലിനി പറഞ്ഞു

വിദ്യാഭ്യാസ ലോണെടുത്താണ് മകൾ പഠിക്കുന്നതെന്നും ബാങ്ക് നേരിട്ടാണ് മകളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതെന്നും ഹരിതാ ഫിനാൻസിയേഴ്‌സിന്റെ പണം മകളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും ശാലിനി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button