Latest NewsWomen

മിക്ക സ്‌ത്രീകളെയും അകറ്റുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ; ചില പരിഹാരങ്ങൾ

മിക്ക സ്‌ത്രീകളെയും അകറ്റുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ. കറുത്തപാടുകൾ മാറ്റാൻ ബ്യൂട്ടി പാർലറിൽ പോകുന്നവരുണ്ട്. പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോ​ഗിക്കുന്നവരുണ്ട്. കറുത്തപാടുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ ഇവയാണ്

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. കണ്ണിന് മുകളിൽ വെള്ളരിക്ക കഷ്ണം 15 മിനിറ്റ് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാട് മാറാനും സഹായിക്കും. അതുപോലെ കറ്റാർവാഴ ജെൽ ദിവസവും കണ്ണിന് ചുറ്റും പുരട്ടുന്നത് കറുത്തപാടുകൾ മാറാൻ നല്ലതാണ്. റോസ് വാട്ടർ ഉപയോ​ഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപാടുകൾ മാറ്റാനാകും.

കണ്ണിന് ചുറ്റും റോസ് വാട്ടർ പുരട്ടുന്നത് കറുപ്പ് നിറം മാറാൻ വളരെ മികച്ചതാണ്. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. അതുപോലെ വെള്ളം കൂടുതൽ കുടിച്ചാൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് കറുത്തപ്പാടുകൾ മാറാനും സഹായിക്കും. ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളം കുടിക്കണം

Tags

Post Your Comments


Back to top button
Close
Close