Latest NewsHealth & Fitness

ഈ നാല് കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ശരീരഭാരം കുറയാത്തത്

ശരീരഭാരം കുറയാൻ ഡയറ്റും, വ്യായാമവും മാത്രം ശ്രദ്ധിച്ചാൽ പോരാ. മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മാത്രമേ അതു സാധിക്കുള്ളുവെന്ന് വിദ​ഗ്ധർ പറയുന്നന്നു

ഉറക്കക്കുറവ് ശരീരഭാരം കൂടുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രിയിൽ നല്ല പോലെ ഉറങ്ങിയാൽ ശരീരത്തിലെ പകുതിയിലധികം കൊഴുപ്പും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

ഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് പൊണ്ണത്തടി മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. സമ്മർദ്ദം ഉണ്ടാകുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്.

നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്കു വളരെ വലുതാണ്‌. പ്രായമാകുന്തോറും ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കുറയും. പിസിഒഡി സ്ത്രീകളിൽ ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.

പ്രാതൽ ഒഴിവാക്കുന്നത് വഴി കലോറി കുറയുന്നില്ല , പകരം പിന്നീട് നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button