Latest NewsLife StyleFood & Cookery

ശരീരഭാരം കൂട്ടണോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ മറ്റുചിലരാകട്ടെ അത് കൂട്ടാനുള്ള കഷ്ടപ്പാടിലായിരിക്കും. ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പോലെ തന്നെ ഭാരം കൂടണമെങ്കിലും ഇത്തിരി പാടാണ്. ഓരോ വ്യക്തികളുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. എത്ര കഴിച്ചാലും വണ്ണം വയ്ക്കാത്ത ചിലര്‍ ഉണ്ട്. അവരാണ് മിക്കപ്പോഴും അമിതവണ്ണം ഉള്ളവരെപ്പോലെ തന്നെ ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നത്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ചില പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കൂടും. അത്തരം ചില പഴങ്ങള്‍ ഇതാ…

ശരീരഭാരം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സംശയമേതുമില്ലാതെ കഴിക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വൈറ്റമിന്‍-സി, വൈറ്റമിന്‍ ബി-6 എന്ന് തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ. നല്ല മസിലുകള്‍ ലഭിക്കാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. സാധാരണ ഒരു പഴത്തില്‍ ഏകദേശം 119 കലോറി അടങ്ങിയിട്ടുണ്ട്.

മാമ്പഴമാണ് വണ്ണം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു പഴം. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് ഏറെ നല്ലത്. അതാകുമ്പോള്‍, രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകുമെന്ന ഭയം വേണ്ട. മാമ്പഴത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ മാങ്ങ കഴിക്കുന്നത് എറെ ഉത്തമമാണ്.

ഭാരം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഫ്രുക്‌റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൊളെസ്‌ട്രോള്‍ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.

വൈറ്റമിന്‍ സി, എ, കെ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. ഒരു അവോക്കാഡോയില്‍ നിന്ന് കുറഞ്ഞത് 162 കലോറി എങ്കിലും ലഭിക്കും. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവോക്കാഡോ ധാരാളമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കലോറിയും ഫാറ്റും ധാരാളം അടങ്ങിയ വിഭവമാണ് തേങ്ങ. അതുകൊണ്ട് തന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തേങ്ങ കൊണ്ടുളള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
ധാന്യങ്ങള്‍ പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ സഹായിക്കും. ചെറുപയര്‍ മുളപ്പിച്ച് തേങ്ങയും അല്‍പ്പം ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചുനോക്കൂ… എളുപ്പത്തില്‍ വണ്ണം വയ്ക്കും. പാല്‍, തൈര, മറ്റ് പാലുത്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതും ഭാരം കൂടാന്‍ ഏറെ സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button