KeralaLatest News

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പ്രതിസന്ധിയിലാക്കി ; ചെന്നിത്തല

തിരുവനന്തപുരം : പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുതി കൂട്ടിയതിലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വൈദ്യുതി നിരക്ക് ഇത്രയധികം കൂടിയ ചരിത്രം മുമ്പുണ്ടായിട്ടില്ലെന്നും ചെന്നിത്തല.

സര്‍ക്കാരിന്‍റേത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞിരുന്നു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനമാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button