Latest NewsFootball

മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ആര്‍തര്‍

സാവോ പോളോ: മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും ബാഴ്‌സലോണയിലെ സഹതാരവുമായ ആര്‍തര്‍. കോപ്പ അമേരിക്ക ഫുട്‌ബോളിനെതിരേ ലയണല്‍ മെസ്സി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

ഈ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിന് കപ്പ് നേടാന്‍ വേണ്ടി നടത്തുന്നതാണെന്ന് മെസ്സി നേരത്തെ വിമര്‍ശനമുന്നിയിച്ചിരുന്നു. ബ്രസീല്‍ കിരീടം നേടിയതിന് പിന്നാലെയാണ് ആര്‍തര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘അത് മെസ്സിയുടെ അഭിപ്രായമാണ്. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ റഫറിയിങ്ങിലെ പ്രശ്‌നത്തെ കുറിച്ച് പറയാന്‍ അര്‍ജന്റീനയോളം മികച്ച ടീം വേറെ ഇല്ല’. ആര്‍തര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

ബ്രസീലുമായുള്ള സെമിഫൈനലിന് ശേഷം മെസ്സിയുമായി സംസാരിച്ചില്ല. അദ്ദേഹം പെട്ടെന്നുതന്നെ ഡ്രസ്സിങ് റൂമിലേക്ക് പോയിരുന്നു. ആര്‍തര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button