Latest NewsSportsTennis

വിമ്പിൾഡൺ : സെമിയിലേക്ക് കുതിച്ച് നൊവാക് ദ്യോക്കോവിച്ച്‌

ലണ്ടന്‍: വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം ടെന്നിസിൽ സെമിയിലേക്ക് കുതിച്ച് നൊവാക് ദ്യോക്കോവിച്ച്‌. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ബെല്‍ജിയത്തിന്റെ ഡീഗോ ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് താരം സെമിയില്‍ പ്രവേശിച്ചത്.

അനായാസ ജയമാണ് ദ്യോക്കോവിച്ച്‌ ഇന്ന് കരസ്ഥമാക്കിയത്. ഒന്നാം സെറ്റില്‍ തുടക്കത്തില്‍ ഡീഗോ പോരാടിയെങ്കിലും മുന്നേറാൻ ആയില്ല. രണ്ടാം സെറ്റ് ദ്യോക്കോവിച്ച്‌ ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ ജയം നേടിയെടുക്കുകയായിരുന്നു. സ്‌കോര്‍: 6-4, 6-0, 6-2

shortlink

Related Articles

Post Your Comments

Related Articles


Back to top button