Latest NewsIndia

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിക്കെതിരെ കോടതിയുടെ സമന്‍സ്

ജൂലൈ 25 ന് മുന്‍പ് കോടതിയില്‍ ഹാജരാകാനാണ് തൃണമൂല്‍ എംപിയായ അഭിഷേക് ബാനര്‍ജിയോട് കോടതി ആവശ്യപ്പെട്ടത്.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിക്ക് കോടതിയുടെ സമന്‍സ്. സാര്‍ത്ഥക് ചതുര്‍വേദി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ഉത്തരവിട്ടു. ജൂലൈ 25 ന് മുന്‍പ് കോടതിയില്‍ ഹാജരാകാനാണ് തൃണമൂല്‍ എംപിയായ അഭിഷേക് ബാനര്‍ജിയോട് കോടതി ആവശ്യപ്പെട്ടത്.

എംബിഎ ബിരുദദാരിയാണെന്ന വ്യാജ സത്യവാങ്മൂലമാണ് അഭിഷേക് ബാനര്‍ജി സമര്‍പ്പിച്ചിരുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെഷന്‍ 125 A പ്രകാരം വ്യാജരേഖ സമര്‍പ്പിക്കലിനും ഐ പി സി സെഷന്‍ 418 പ്രകാരം വഞ്ചനാക്കുറ്റത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ എംപിയും തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമാണ് അഭിഷേക് ബാനര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button