KeralaLatest News

മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കെ കെ ശിവരാമന് വിമർശനം

ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ സർക്കാരിനായില്ലെന്നും പൊലീസിനെ ഉപകരണമാക്കി രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പരിധി വേണമെന്നും അദ്ദേഹം പ്രസംഗിച്ചു.

ഇടുക്കി: സി.പി.ഐ നിര്‍വാഹക സമിതിയില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് വിമര്‍ശനം. നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവന അനുചിതമെന്ന് നിര്‍വാഹക സമിതിയില്‍ മറ്റു നേതാക്കൾ ആരോപിച്ചു.

കസ്റ്റ‍ഡി മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും വീഴ്ചപറ്റിയെന്ന് ശിവരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ സർക്കാരിനായില്ലെന്നും പൊലീസിനെ ഉപകരണമാക്കി രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പരിധി വേണമെന്നും അദ്ദേഹം പ്രസംഗിച്ചു.

ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ മുൻ എസ്പിയെ സ്ഥലംമാറ്റി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിയതു ശരിയായില്ലെന്നും ശിവരാമൻ വിമർശിച്ചിരുന്നു. മുൻ എസ്.പി. കെ.ബി. വേണുഗോപാൽ, കട്ടപ്പന മുൻ ഡിവൈ.എസ്.പി, നെടുങ്കണ്ടം മുൻ എസ്.എച്ച്.ഒ. എന്നിവരുടെ പേരിലും കൊലക്കുറ്റം ചുമത്തണം. എസ്.പി. അറിഞ്ഞാണ് കസ്റ്റഡിയിൽ രാജ്കുമാറിനെ സൂക്ഷിച്ചത്. ഇപ്പോൾ നാട്ടുകാരെ കേസിൽപ്പെടുത്തി തലയൂരാനാണ് പൊലീസ് ശ്രമം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ സിപിഐ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശിവരാമൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button