KeralaLatest News

എ​സ്എ​ഫ്ഐ​യു​ടെ ഭീ​ക​ര​മു​ഖ​ത്തെ ഒ​രി​ക്ക​ല്‍ കൂ​ടി പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു​ : വിമർശനവുമായി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ വി​ദ്യാ​ഥി​ക്ക് കു​ത്തേ​റ്റ സം​ഭ​വത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ​സ്എ​ഫ്ഐ​യു​ടെ ഭീ​ക​ര​മു​ഖ​ത്തെ ഒ​രി​ക്ക​ല്‍ കൂ​ടി പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു​.ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​മാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ വി​ദ്യാ​ർ​ഥി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ക​രം ഗു​ണ്ടാ പ്ര​വ​ര്‍​ത്ത​ന​മാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​തെ​ന്നും മ​റ്റു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളെ​യൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത ഫാ​സി​സ്റ്റ് ശൈ​ലി​ സ്വീകരിക്കുന്ന എസ്.എഫ്.ഐ ഇപ്പോള്‍ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മര്‍ദ്ദിച്ചൊതുക്കുന്ന ഭീകരപ്രവര്‍ത്തന രീതിയിലേക്കാണ് മാറിയിരിക്കുന്നതെന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

നിരവധി വിദ്യാർത്ഥികളുടെ കണ്ണീര് വീഴ്ത്തിയ യൂണിവേഴ്സ്റ്റിറ്റി കോളേജിലെ എസ് എഫ് ഐ ഇന്ന് ചോരയും വീഴ്ത്തി. കലാലയത്തിന് അഭിമാനമായ പവർ ലിഫ്റ്റിങ് ചാമ്പ്യൻ അഖിലിനെയാണ് കുത്തിവീഴ്ത്തിയത്.സ്വന്തം അമ്മയുടെ മുന്നിൽ വച്ചാണ് ഈ ക്രൂരത നടത്തിയത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ കുറെക്കാലമായി യൂണിവേഴ്‌സിറ്റി കോളേജില്‍ ആരോഗ്യകരമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിന് പകരം ഗുണ്ടാ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐ നടത്തുന്നത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകളെയൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന എസ്.എഫ്.ഐ ഇപ്പോള്‍ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മര്‍ദ്ദിച്ചൊതുക്കുന്ന ഭീകരപ്രവര്‍ത്തന രീതിയിലേക്കാണ് മാറിയിരിക്കുന്നത്.

ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടി കണ്ണീരോടെ കോളേജ് വിട്ടതിന് പിന്നാലെയാണ് ഈ കത്തിക്കുത്തും സംഭവിച്ചിരിക്കുന്നത്. സദാചാര പോലീസായി മാറിയ എസ് എഫ് ഐ,വിദ്യാർത്ഥികളെ മർദ്ദിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. ഈ ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ അവസരവും തണലുമൊരുക്കുന്നത് സിപിഎമ്മാണ്. പൊലീസുകാരെ മർദ്ദിച്ച പ്രതിയാണ് ഇപ്പോൾ അഖിലിനെ കുത്തിയിരിക്കുന്നത്. രണ്ടാംവട്ടമാണ് ആക്രമണം നേരിടുന്നത് എന്ന് അഖിലിന്റെ പിതാവ് പറഞ്ഞു.

വിദ്യാർത്ഥിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയിട്ടും മൗനം പാലിച്ച കോളേജ് അധികൃതർക്ക്, മാധ്യമ പ്രവർത്തകരെ കാമ്പസിൽ നിന്നും ഇറക്കാനായിരുന്നു തിരക്ക്. കാമ്പസിലെ ഇടിമുറിയെക്കുറിച്ചു പുറം ലോകം അറിയാതിരിക്കാനാണ് എസ്.എഫ്.ഐ.പ്രവർത്തകർ മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു പുറത്താക്കിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി പീഡനം വാർത്തയാക്കുന്നതിലെ അസ്വസ്ഥത മൂലമാണ് മാധ്യമപ്രവർത്തകർക്കെതിരെ എസ്എഫ് ഐ തിരിഞ്ഞത്. പുറമെ നിന്നുള്ള ഗുണ്ടകളും ആക്രമിച്ചെന്ന വിദ്യാർത്ഥികളുടെ മൊഴികൂടി കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണം.

പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ സര്‍ക്കാരോ എസ്.എഫ്.ഐ നേതൃത്വമോ കണ്ണുതുറന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമികള്‍ക്ക് സി.പി.എം നേതൃത്വം എല്ലാ ഒത്താശയും നല്‍കുന്നു. കേരളത്തിന്റെ തിലകക്കുറിയാകേണ്ട ഒരു കാലാലയത്തെയാണ് ഇവര്‍ ഗുണ്ടാവിളയാട്ട കേന്ദ്രമാക്കി മാറ്റിയത്. അതിനെതിരായ കുട്ടികളുടെ ശക്തമായ വികാരമാണ് ഇന്ന് ആ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ പുറത്ത് വന്നത്. യൂണിവേഴ്‌സിറ്റി കോളേജിനെ ഇങ്ങനെ എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടത്തിന് വിട്ടു കൊടുക്കാനാവില്ല.

#SFIFasism
#SFIBarbarism
#SFISpoilingCampuses
#SFIAgainstDemocracy

നിരവധി വിദ്യാർത്ഥികളുടെ കണ്ണീര് വീഴ്ത്തിയ യൂണിവേഴ്സ്റ്റിറ്റി കോളേജിലെ എസ് എഫ് ഐ ഇന്ന് ചോരയും വീഴ്ത്തി. കലാലയത്തിന്…

Posted by Ramesh Chennithala on Friday, July 12, 2019

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button