KeralaLatest News

ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുവാവ് പിടിയിൽ

കണ്ണൂര്‍: ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. താഴെത്തരു സ്വദേശിയായ അജാസാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 910 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തിട്ടുണ്ട്. ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് ‍രൂപത്തിലാക്കിയാണ് ഹാഷിഷ് ഒളിപ്പിച്ച് വെച്ചിരുന്നത്. വിപണിയില്‍ ഇതിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button