CricketLatest News

ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന ആവശ്യം ഉയരുന്നു

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും വിരാട് കോഹ്ലിയെ മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. കോഹ്‍ലിയെക്കാൾ ക്യാപ്റ്റനായി തിളങ്ങാന്‍ കഴിവുള്ള ആളാണ് രോഹിതെന്നും അതിനാല്‍ അദ്ദേഹത്തെ 2023-ല്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആക്കണമെന്നും വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. ഏകദിനത്തിലും, ടി20യിലും രോഹിത് ക്യാപ്റ്റന്‍ ആയി കാണാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജാഫര്‍ പറഞ്ഞു. വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയ്ക്ക് കൈമാറാന്‍ സമയമായില്ലേ?” എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്. ഇതിന് അനുകൂലവും പ്രതികൂലവുമായി പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button