Latest NewsInternational

നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം തളിക്കാനൊരുങ്ങി ബിഷപ്പ്

കൊളംബിയ: നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ പട്ടണത്തിന് മേൽ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനൊരുങ്ങി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ഹെലികോപ്ടറില്‍ നിന്ന് പുണ്യജലം ഒഴിക്കാനാണ് പദ്ധതി. ബ്യൂണവെഞ്ചൂറ ബിഷപ്പായ മോണ്‍സിഞ്യോര്‍ റൂബെന്‍ ഡാരിയോ യാരാമിലോ മോണ്ടോയ ആണ് ഇക്കാര്യം അറിയിച്ചത്. പട്ടണത്തില്‍ നിന്ന് സാത്താനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബിഷപ്പ് മോണ്ടോയ പറയുകയുണ്ടായി. കുറ്റകൃത്യങ്ങളാലും അഴിമതിയാലും മയക്കുമരുന്ന് ഇടപാടുകളാലും മറ്റും നമ്മുടെ പ്രദേശത്തിന് നഷ്ടമായ സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നോക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button