Latest NewsInternational

കാര്‍ബോംബ് സ്‌ഫോടനത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ബൊഗോട്ട: കാര്‍ബോംബ് സ്‌ഫോടനത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ പോലീസ് പരിശീല സ്‌കൂളിനു സമീപം ജനത്തിരക്കുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. രാവിലെ സ്‌കൂളിന്റെ പ്രവേശനകവാടത്തിലേക്ക് വന്ന കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാൽ കാർ നിര്‍ത്താതെ മുന്നോട്ടുനീങ്ങി മതിലില്‍ ഇടിക്കുകയും അതിശക്തമായ സ്‌ഫോടനം ഉണ്ടാവുകയുമായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവറും കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button