Latest NewsNewsInternational

റോഡിലേക്ക് വാക്കറുമായി ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ബൈക്ക് യാത്രികൻ : വീഡിയോ വൈറൽ, പ്രശംസിച്ച് നിരവധിപേർ

റോഡിലേക്ക് വാക്കറുമായി ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ ബൈക്ക് യാത്രികൻ അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കൊളംബിയയിലെ ഫ്ലോറൻസിയയിലാണ് സംഭവം നടന്നത്. റോഡിന്‍റെ ഒരു വശത്തുനിന്നും ചരിഞ്ഞ പ്രദേശത്തേക്ക്. അതിവേഗത്തിൽ വാക്കറിൽ ഉരുണ്ടു വരുന്ന കുഞ്ഞിനെ വീഡിയോയിൽ ആദ്യം ദൃശ്യമാകും.

Also read ; രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചതായി റിപ്പോർട്ട്

ഇതിനിടെ അതുവഴി എത്തിയ ബൈക്ക് യാത്രികൻ ബൈക്ക് നിർത്താൻ പോലും നിൽക്കാതെ ചാടിയിറങ്ങി വാക്കറിന് പിറകെ ഓടി തടഞ്ഞു നിർത്തി, കുഞ്ഞിനെ വാരിയെടുത്ത് മാറോടണയ്ക്കുന്നു. അപ്പോഴേക്കും വാക്കറിനെ പിന്നാലെ ഒരു സ്ത്രീ അവിടെക്കെത്തുന്നതും . കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഒരുനിമിഷം പോലും പാഴാക്കാതെ ആ ബൈക്കുകാരൻ നടത്തിയ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button