Latest NewsNewsInternational

കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10പേർ കൊല്ലപ്പെട്ടു

ഡ​മാ​സ്ക​സ്: കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10പേർ കൊല്ലപ്പെട്ടു. വ​ട​ക്ക​ൻ സി​റി​യ​യി​ലെ ത​ൽ അ​ബ്‌​യാ​ദി​ലാണ് സ്‌ഫോടനമുണ്ടായത്. 25 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്ഫോ​ട​ന​ത്തി​നു പി​ന്നിൽ കു​ർ​ദു​ക​ളാണെന്ന ആരോപണവുമായി പ്ര​തി​രോ​ധ​വകുപ്പ് രംഗത്തെത്തി.

Also read : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

ത​ൽ അ​ബ്‌​യാ​ദി​ൽ ക​ഴി​ഞ്ഞാ​ഴ്ച​യുമുണ്ടായ കാ​ർ ബോം​ബ് സ്‌ഫോടനത്തിൽ 13 പേ​രാണ് കൊല്ലപ്പെട്ടത്. നവംബർ 2 ന് നടന്ന സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. തുർക്കിയുടെ അതിർത്തിക്കടുത്തുള്ള പട്ടണങ്ങളിൽ കാർ സ്ഫോടനങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . തുർക്കി പിന്തുണയുള്ള സേനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button