CricketLatest News

ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന ഒരു മുത്തശ്ശി; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. പതുക്കെ നടന്നുവന്ന് കൈ പിന്നിലേക്കൊന്ന് ആഞ്ഞ് അതിവേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ ബോളിങ് സ്റ്റൈലിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന ഒരു മുത്തശ്ശിയുടെ വിഡിയോയാണ് വൈറലാകുന്നത്. വീടിനുള്ളിൽത്തന്നെ പന്ത് കയ്യിലെടുത്ത് ബുമ്ര സ്റ്റൈലിൽ മുത്തശ്ശി ഓടുന്ന വിഡിയോ അവരുടെ മകൾ ആണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. മക്കളേപ്പോലെ തന്നെ അമ്മയ്ക്കും ലോകകപ്പിലെ ബുമ്രയുടെ പ്രകടനം ഏറെ ഇഷ്ടമായെന്നും അതുകൊണ്ടാണ് അവർ ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്നതെന്നും യുവതി കുറിക്കുകയുണ്ടായി. ഈ വിഡിയോ ബുമ്രയും ഷെയർ ചെയ്‌തിട്ടുണ്ട്‌. ‘ദിസ് മെയ്ഡ് മൈ ഡേ’ എന്നാണ് വിഡിയോ കണ്ട സന്തോഷത്തിൽ ബുമ്ര പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button