Latest NewsIndia

ഇ​ന്ത്യാ​ഗേ​റ്റി​ന് സമീപം യു​വാ​വി​ന്‍റെ കാറുമായുള്ള പ്ര​ക​ട​നം; നെട്ടോട്ടമോടി പോലീസ്

ന്യൂ​ഡ​ല്‍​ഹി: അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഇ​ന്ത്യാ​ഗേ​റ്റി​ന് സമീപം യു​വാ​വി​ന്‍റെ കാറുമായുള്ള പ്ര​ക​ട​നം കണ്ട് പോലീസുകാർ നെട്ടോട്ടമോടി.രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ വി​ജ​യ് ചൗ​ക്കി​ല്‍ നി​സാ​ന്‍-​ജി​ടി​ആ​റി​ലാണ് യുവാവ് പ്രകടനം നടത്തിയത്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ഇ​ന്ത്യാ​ഗേ​റ്റി​നു സ​മീ​പം യു​വാ​വ് കാ​റു​മാ​യി എത്തിയത്.ര​ണ്ടു കോ​ടി വി​ല​മ​തി​ക്കു​ന്ന കാ​റി​ല്‍ പാ​റി​പ്പ​റ​ന്ന യു​വാ​വ് പോലീസ് നോക്കിനിൽക്കെ സ്ഥലം വിടുകയും ചെയ്തു.രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​തി​സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ലാണ് യുവാവ് കാറുമായി പ്രകടനം നടത്തിയത്.

ഒ​രു ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നു​ശേ​ഷ​മാ​ണ് പോ​ലീ​സി​ന് കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് കാ​റി​ന്‍റെ ന​ന്പ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. ഹ​രി​യാ​ന ധ​ന​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യു​വി​ന്‍റെ അ​ന​ന്ത​ര​വ​ന്‍ സ​ര്‍​വേ​ഷ് സി​ന്ധു​വാ​ണ് കാ​റി​ല്‍ അ​ഭ്യാ​സം ന​ട​ത്തി​യ​ത്. ഗു​ഡ്ഗാ​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന കാ​പ​സേ​ഡ​യി​ലെ ഫാം​ഹൗ​സി​ല്‍​നി​ന്ന് ഈ ​കാ​ര്‍ ക​ണ്ടെ​ത്തി. ജാ​പ്പ​നീ​സ് കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ നി​സാ​ന്‍റെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ സ്പോ​ര്‍​ട്സ് കാ​റാ​ണ് നി​സാ​ന്‍-​ജി​ടി​ആ​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button