KeralaLatest News

വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം; ചോദ്യം ചെയ്യലില്‍ വിചിത്രവാദവുമായി ശിവരഞ്ജിത്ത്

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ പിടിയിലായ മുഖ്യപ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഉത്തരക്കടലാസ് എങ്ങനെ വീട്ടില്‍ എത്തി എന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ശിവരഞ്ജിതത്ത് നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഓഫീസ് മുറി വൃത്തിയാക്കിയപ്പോള്‍ കിട്ടിയ ഉത്തരക്കടലാസുകളാണ് വീട്ടില്‍ കൊണ്ടുപോയതെന്നാണ് ശിവരഞ്ജിത്ത് പറയുന്നത്.

നാക്കിന്റെ പരിശോധനാ സംഘം എത്തുന്നതിന് മുന്നോടിയായി കോളേജിലെ ഓഫീസ് മുറി ഫര്‍ണിച്ചറുകള്‍ അടക്കം പുറത്തിട്ട് വൃത്തിയാക്കിയിരുന്നു. ഇതിനിടയ്ക്കാണ് ഉത്തരക്കടലാസുകള്‍ കണ്ണില്‍ പെട്ടത്. ജീവനക്കാരില്‍ ഒരാളോട് വലിയ പക മനസ്സിലുണ്ടായിരുന്നെന്നും ആ ജീവനക്കാരന് ‘പണി’ കൊടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരക്കടലാസുകള്‍ വീട്ടില്‍ കൊണ്ട് പോയതെന്നുമാണ് വിശദീകരണം. എന്നാലിത് മുഖവിലക്കെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ് .

ശിവരഞ്ജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തത് വന്‍ വിവാദമായിരുന്നു. സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിന്റെയും പിഎസ്‌സിയുടെ പ്രവര്‍ത്തനത്തിന്റെയും വിശ്വാസ്യത വരെ ചോദ്യം ചെയ്ത സംഭവത്തിലാണ് ഇത്തരം അവിശ്വസനീയമായ ഒരു മറുപടി ലഭിച്ചിരിക്കുന്നത്. എന്നാല്‍ കോപ്പിയടി ലക്ഷ്യമിട്ടാണ് ഉത്തരക്കടലാസുകള്‍ വീട്ടിലേക്ക് കടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് . സംഭവം എങ്ങനെ എന്ന് വിശദമായി അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button