KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്‌യു പ്രതിഷേധം: സെക്രട്ടേറിയറ്റ് മതില്‍ പ്രവര്‍ത്തകര്‍ ചാടിക്കടന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ കെഎസ്‌യു പ്രതിഷേധം. പോലീസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിച്ച് മൂന്ന് വനിതാ പ്രവര്‍ത്തകരാണ് മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് പ്രവേശിച്ചത്. ഇതിലൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു

കെഎസ്‌യു പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് ശക്തമായ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനു പിന്നാലെ വലിയ പ്രതിഷേധ പരിപാടികളാണ് കെഎസ്‌യു നടത്തി വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button