CricketLatest News

വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിൽ ഇന്ത്യ; ടീമിനെ ഉടൻ പ്രഖ്യാപിക്കും

വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിൽ ഇന്ത്യ. ഓഗസ്റ്റില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത്. ടീമിനെ രോഹിത് ശര്‍മയാകും നയിക്കുന്നതെന്നാണ് സൂചന. വിരാട് കോഹ്‌ലിക്കും ധോണിക്കും വിശ്രമം കൊടുക്കുമെന്നാണ് റിപ്പോർട്ട്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ട്യ എന്നിവര്‍ക്കും വിശ്രമം നല്‍കാനായിരിക്കും സാധ്യത. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവര്‍ക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button