Latest NewsIndia

ഉഭയ കക്ഷി ചര്‍ച്ച ഫലം കാണുന്നു; കര്‍താര്‍പുര്‍ ഇടനാഴിയെ കുറിച്ച് ഇന്ത്യ പാക് തീരുമാനം ഇങ്ങനെ

ലഹോര്‍ : കര്‍താര്‍പുര്‍ ഇടനാഴിയുടെ നിര്‍മാണവും നടത്തിപ്പും സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലേക്ക്. 80% പ്രശ്‌നങ്ങളും ഇന്നലെ വാഗയില്‍ നടന്ന രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിച്ചുവെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. മാര്‍ച്ച് 14ന് അട്ടാരിയിലാണ് ആദ്യചര്‍ച്ച നടത്തിയത്. രണ്ടാംവട്ട ചര്‍ച്ച ഏപ്രില്‍ 2 നു നടത്താന്‍ തീരുമാനിച്ചെങ്കിലും ഖലിസ്ഥാന്‍ വിഘടനവാദി ഗോപാല്‍ സിങ് ചൗളയെ പാക്കിസ്ഥാന്‍ ഇതിനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ പിന്മാറി. ചൗളയെ ഒഴിവാക്കിയാണ് പാക്ക് സംഘം എത്തിയത്.

ദിവസം 5000 പേര്‍ വീതം, ആഴ്ചയില്‍ 7 ദിവസവും തീര്‍ഥാടന സൗകര്യം ഒരുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ഗുര്‍ദാസ്പുരിലുള്ള ദേര ബാബ നാനാക്ക് മുതല്‍ 4 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാനിലെ കര്‍താര്‍പുരിലുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദര്‍ബാര്‍ സാഹിബിലാണ്.ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇനി മുതല്‍ വീസ ഇല്ലാതെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാം. ദിവസം 5000 പേരെ വീതം ഗുരുദ്വാരയിലേക്ക് കടത്തിവിടാനും ധാരണയായി.

ഇന്ത്യയിലെ ഗുരുദാസ്പുര്‍ ജില്ലയിലുള്ള ദേരാ ബാബ നാനാക്കില്‍ നിന്ന് പാക്കിസ്ഥാനിലെ നരോവാള്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന 4 കിലോമീറ്റര്‍ പാതയിലൂടെ വീസയില്ലാതെ ഇന്ത്യയിലെ സിഖ് തീര്‍ഥാടകര്‍ക്ക് എത്താനാവും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷം നദീതീരത്തുള്ള ഈ ഗുരുദ്വാരയില്‍ താമസിച്ചിട്ടുണ്ട്. ലഹോറില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ നരോവാള്‍ ജില്ലയിലാണു കര്‍താര്‍പുര്‍ ഗുരുദ്വാര. നിലവില്‍ തീര്‍ഥാടകര്‍ ലഹോര്‍ വഴി 4 മണിക്കൂറെടുത്താണ് കര്‍താര്‍പുരിലെത്തുന്നത്. ഇടനാഴി യാഥാര്‍ഥ്യമാകുമ്പോള്‍ ഗുര്‍ദാസ്പുരില്‍ നിന്ന് 20 മിനിറ്റ് മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button