News

പാകിസ്ഥാനിലുള്ള കര്‍ത്തര്‍പൂര്‍ ഇടനാഴി തുറക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:പാകിസ്ഥാനിലുള്ള കര്‍ത്തര്‍പൂര്‍ ഇടനാഴി തുറക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇടനാഴി തുറക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി പണികഴിപ്പിച്ച കര്‍ത്തര്‍പൂര്‍ ഇടനാഴി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിരിന്നു. എന്നാല്‍ ഇപ്പോള്‍ പാക്കിസ്ഥാന്‍ അവരുടെ ഭാഗത്ത് നിന്നുള്ള പ്രവേശനം വീണ്ടും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

Read Also : ആദ്യമായി വ്യോമസേനാ ദിന പരേഡിന്റെ ഭാഗമാകാന്‍ ഇന്ത്യയുടെ അഭിമാനമായ റാഫേല്‍ വിമാനം

പാക്കിസ്ഥാന്‍െ്റ മതകാര്യ മന്ത്രാലയം വെള്ളിയാഴ്ചയാണ് കര്‍ത്തര്‍പൂര്‍ ഇടനാഴി തുറക്കാന്‍ ഉത്തരവിറക്കിയത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം മെച്ചപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടനാഴി തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സിഖ് മത തീര്‍ത്ഥാടകര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് തടസ്സമില്ല.

അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇടനാഴി തുറക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച തുടരുകയാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇടനാഴി തുറക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

ഇന്ത്യയില്‍ ഗുര്‍ദാസ്പൂരിലുള്ള ദേരാ ബാബ നാനാക്കിനെയും പാക്കിസ്ഥാനില്‍ കര്‍ത്തര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 4.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കര്‍ത്തര്‍പൂര്‍ ഇടനാഴി കഴിഞ്ഞ വര്‍ഷമാണ് തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button