Latest NewsNewsIndia

ആദ്യമായി വ്യോമസേനാ ദിന പരേഡിന്റെ ഭാഗമാകാന്‍ ഇന്ത്യയുടെ അഭിമാനമായ റാഫേല്‍ വിമാനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ റാഫേല്‍ വിമാനം വ്യോമസേനാ ദിന പരേഡിന്റെ ഭാഗമാകുന്നു. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യന്‍ വ്യോമസേനാ ദിന പരേഡില്‍ റാഫേല്‍ വിമാനവും പങ്കെടുക്കും. ഇതാദ്യമാണ് വ്യോമസേനാ ദിന പരേഡില്‍ റാഫേല്‍ വിമാനം പങ്കെടുക്കുന്നത്. ട്വിന്‍ എന്‍ജിന്‍ ഓമ്‌നിറോള്‍, എയര്‍ സുപ്രീമസി, ഇന്റര്‍ഡിക്ഷന്‍, ഏരിയല്‍ റീക്കോണസാന്‍സ്, ഇന്‍ ഡെപ്ത് സ്ട്രൈക്ക്, തുടങ്ങിയ സവിശേഷതകളുള്ള 4.5 തലമുറയിലെ, ന്യൂക്ലിയര്‍ ഡിറ്ററന്‍സ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ശ്രേണിയില്‍പ്പെട്ട റാഫേല്‍ വിമാനമാണ് പരേഡിന്റെ ഭാഗമാകുന്നതെന്ന് വ്യോമസേനാ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Read Also :രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളുന്നു : ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

നിലവില്‍, ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലാണ് വ്യോമസേനാ റാഫേല്‍ വിമാനങ്ങളെ ഉപയോഗപ്പെടുത്തുന്നത്. സകല സന്നാഹങ്ങളോടും കൂടി ഏതുതരം ദൗത്യത്തിനും തയ്യാറായി അഞ്ച് റാഫേല്‍ വിമാനങ്ങളാണ് ലഡാക്ക് അതിര്‍ത്തിയില്‍ തയ്യാറായി നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button