Latest NewsNewsIndiaInternational

പ്രഹരശേഷി ഉയർത്താൻ വ്യോമസേന; കൂടുതൽ റഫേൽ വിമാനങ്ങൾ അടുത്തമാസം എത്തും

ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി ഇരട്ടിപ്പിക്കാൻ കൂടുതൽ റഫേൽ വിമാനങ്ങൾ ഉടനെത്തും. 10 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകാൻ അടുത്ത മാസം രാജ്യത്തെത്തുക. ഇതോടെ ഇന്ത്യയുടെ പക്കലുള്ള റഫേൽ വിമാനങ്ങളുടെ എണ്ണം 21 ആകും.

മൂന്ന് റഫേൽ വിമാനങ്ങൾ ഏപ്രിൽ ആദ്യവാരം ഫ്രാൻസിൽ നിന്നും നേരിട്ട് ഇന്ത്യയിൽ എത്തും. ഇതിന് പിന്നാലെ ഏഴ് റഫേൽ വിമാനങ്ങൾ അടുത്ത മാസം രണ്ടാം വാരത്തോടെയാകും രാജ്യത്ത് എത്തുക. 36 റഫേൽ വിമാനങ്ങൾക്കായുള്ള കരാറിലാണ് ഫ്രാൻസിന്റെ ദസോൾട്ട് ഏവിയേഷനുമായി ഇന്ത്യ ഒപ്പിട്ടത്.

കരാർ പ്രകാരം ആദ്യ സ്‌ക്വാഡ്രൺ വിമാനങ്ങൾ കഴിഞ്ഞ വർഷം സെപ്തംബറിലും, രണ്ടാം ബാച്ച് വിമാനങ്ങൾ കഴിഞ്ഞ വർഷം നവംബറിലും രാജ്യത്തെത്തി. ഇതേത്തുടർന്ന് ബാക്കി 15 വിമാനങ്ങളും ഘട്ടം ഘട്ടങ്ങളായി ഇന്ത്യയിലേക്ക് എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button