Latest NewsIndia

വൻ വിലക്കുറവുമായി ആമസോണ്‍ പ്രൈം ഡേ സെയിൽ

വൻ വിലക്കുറവുമായി ആമസോണിന്‍റെ പ്രൈംഡേ സെയില്‍. ഇന്നലെ അവസാനിച്ച സെയിൽ ഇന്ന് രാത്രി 12 മണി വരെയാണ് ഉള്ളത്. വിൽപ്പനയിൽ അഞ്ഞൂറിലധികം പുതിയ ഉല്‍പ്പന്നങ്ങളും ആമസോണ്‍ പരിചയപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ചെറുകിട സംരംഭകരുടെയും പരമ്പരാഗത കരകൗശല നിര്‍മ്മാണ തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 5000 ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടാകുമെന്ന് ആമസോണ്‍ മുൻപ് തന്നെ അറിയിച്ചിരുന്നു. കൂടാതെ വിവിധ ബ്രാന്‍ഡുകളുടെ പ്രൊഡക്‌ട് ലോഞ്ചുകളും ഉണ്ടാകും.

സാംസങ് ഗാലക്സി എം30(13,990), ഷവോമി എംഐ എ2 (9,999) വണ്‍ പ്ലസ് 6ടി(27,999) നോക്കിയ 8.1 (18,499) എന്നിങ്ങനെ ഫോണുകൾക്കും വൻ വിലക്കുറവുണ്ട്. ടെലിവിഷനുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും മികച്ച വിലക്കുറവുണ്ട്. ഈ ടെലിവിഷനുകള്‍ക്ക് ഒപ്പം No Cost EMI,ആമസോണ്‍ ബോണസ് ,HDFC ബാങ്ക് നല്‍കുന്ന 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കള്‍ക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button