KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറോട് റിപ്പോര്‍ട്ട് തേടി. കൂടാതെ യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷ നടത്തിപ്പിലെ പരാതികളെ കുറിച്ചും ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് തേടിയുട്ടുണ്ട്.

അതേസമയം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടായിയമെന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതി. ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തില്‍ യൂണിയന്‍ റൂമില്‍ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. പ്രകടനത്തിലും വനിതാ മതിലിലും പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button