Latest NewsIndia

അതിർത്തിയിൽ പിടിമുറുക്കി ഇന്ത്യൻ ആർമി, കഴിഞ്ഞ വര്‍ഷം വധിച്ചത് നുഴഞ്ഞുകയറിയ 32 ഭീകരരെ

2018ലെ ആദ്യ ആറു മാസത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷത്തെ ആദ്യ ആറുമാസം അതിര്‍ത്തി കടക്കാനുള്ള നുഴഞ്ഞുകയറ്റത്തില്‍ 43% ആണ് കുറവ്.

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തില്‍ ഇന്ത്യന്‍ സൈന്യം പിടിമുറിക്കിയതോടെ പാക് സൈന്യത്തിന്റേയും തീവ്രവാദികളുടെയും പിന്തുണയോടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ വന്‍ കുറവെന്ന് ആഭ്യന്തരമന്ത്രാലയം. 2018ലെ ആദ്യ ആറു മാസത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷത്തെ ആദ്യ ആറുമാസം അതിര്‍ത്തി കടക്കാനുള്ള നുഴഞ്ഞുകയറ്റത്തില്‍ 43% ആണ് കുറവ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ നുഴഞ്ഞു കയറ്റത്തിന്റെ കണക്കുകള്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു.

2016ല്‍ 119 നുഴഞ്ഞുകയറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 35 തീവ്രവാദികളെ കൊല്ലുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 15 ജവാന്‍മാരാണ് ആ വര്‍ഷം വീരമൃത്യു വരിച്ചത്. 37 സൈനികര്‍ക്കു പരുക്കേറ്റു. 2017ല്‍ 136 നുഴഞ്ഞുകയറ്റ കേസ് റിപ്പോര്‍ട്ട് ചെയ്തു. 59 തീവ്രവാദികളെ വധിച്ചപ്പോള്‍ ആരും അറസ്റ്റിലായില്ല. 7 സൈനികര്‍ക്ക് വീരമൃത്യുവും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2018ല്‍ 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 32 ഭീകരരെ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. 5 സൈനികര്‍ക്ക് വീരമൃത്യുവും ഒരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു.

അതിശക്തമായ നടപടി ആണ് തീവ്രവാദത്തിനെതിരേ സൈന്യം സ്വീകരിച്ചു പോരുന്നത്. രാജ്യത്ത് ആക്രമണം നടത്തുന്നില്‍ ഏറിയ പങ്കും അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്ന പാക് തീവ്രവാദികളാണ്. ഇവരെ ഇന്ത്യന്‍ മണ്ണിലേക്ക് അയയ്ക്കാന്‍ പാക് സൈന്യവും വേണ്ട പിന്തുണ നല്‍കുന്നുണ്ട്. രാത്രികാലങ്ങളില്‍ ഇന്ത്യന്‍ ബങ്കറുകള്‍ക്ക് നേരേ പ്രകോപനം കൂടാതെ പാക് സൈന്യം വെടിയുതിര്‍ക്കുകയും ഇതിലേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധമാറുമ്പോള്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയാണ് പതിവ്. എന്നാല്‍, അടുത്ത കാലത്തായി കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ബങ്കറുകള്‍ക്കു നേരേ വെടിവയ്പ്പുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഒരു വിഭാഗവും അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം ശ്രദ്ധിക്കാന്‍ മറ്റൊരു വിഭാഗവും സുസജ്ജമാണ്.അമിത് ഷാ ആഭ്യന്തരമന്ത്രി ആയ ശേഷം കശ്മീര്‍ അനിഷ്ടസംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യത്തിനെതിരായ കല്ലേറോ ഹര്‍ത്താലുകളോ ഇപ്പോള്‍ വളരെ അപൂര്‍വമാണ്. കശ്മീരിലെ സമാധാനത്തിന് ശക്തമായ നടപടിക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button