Latest NewsIndia

നാല് നില കെട്ടിടം തകർന്ന് വീണ് അപകടം : മരണസംഖ്യ ഉയരുന്നു

മുംബൈ : കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി.മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് ഇന്ന് തകർന്നു വീണത്. 8പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ് എന്നും റിപ്പോര്‍ട്ടുണ്ട്.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button