News

ഇന്ത്യയ്ക്ക് ആശ്വാസം; വ്യോമാതിര്‍ത്തി നിരോധനം നീക്കി പാകിസ്താന്‍

 

ദില്ലി: ഫെബ്രുവരി 26ലെ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ വ്യോമാതിര്‍ത്തി വിലക്ക് നീക്കി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിച്ചുള്ള പാകിസ്ഥാന്‍ എയര്‍ലൈനുകളുടെ വിലക്കും ഇന്ത്യ നീക്കി. രണ്ട് ഓര്‍ഡറുകളിലൂടെ, ദക്ഷിണേഷ്യയില്‍ സാധാരണ വിമാന ഗതാഗതം പുനരാരംഭിച്ചു.

വ്യോമമേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനായി പാകിസ്ഥാന്‍ നോട്ടം(എയര്‍മാന്‍മാര്‍ക്കുള്ള നോട്ടീസ്) പുറപ്പെടുവിച്ചതോടെ ഇന്ത്യയും ഉടന്‍ തന്നെ പുതുക്കിയ നോട്ടം പുറപ്പെടുവിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാനിലെ ബാലകോട്ട് മേഖലയിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ജെറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് 140 ദിവസത്തിന് ശേഷമാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിക്കുള്ള വിലക്ക് നീക്കിയത്. കശ്മീരിലെ ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ 40 ലധികം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായിരുന്നു ഈ വ്യോമാക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button