Latest NewsIndia

ക്യാപ്റ്റന്‍സി വിഭജിച്ചേക്കും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശുദ്ധീകരിക്കാനൊരുങ്ങി ബി.സി.സി.ഐ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ക്യാപ്റ്റനായി നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാകുമെന്ന് സൂചന. ക്യാപ്റ്റന്‍സി വിഭജിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) ആഗ്രഹം. ടെസ്റ്റുകളില്‍ ക്യാപ്റ്റനായി കോഹ്‌ലിയും ഏകദിന-ട്വന്‍റി20 ടീമുകളിൽ രോഹിതും നായകനാകും.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ഏറ്റെടുക്കുന്നതിനുള്ള ശരിയായ സമയമാണിതെന്നും ഇപ്പോഴത്തെ ക്യാപ്റ്റനും മാനേജ്മെന്റിനും വളരെയധികം പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബി.സി.സിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. അടുത്ത ലോകകപ്പ് ലക്ഷ്യം വെച്ച്‌ ആസൂത്രണം ചെയ്യേണ്ട സമയമാണിത്, നിലവിലെ പ്ലാനുകള്‍ക്ക് പുതിയ രൂപം ആവശ്യമാണ്. രോഹിത് ഈ ജോലിക്ക് ശരിയായ ആളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button