Latest NewsInternational

ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെയൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി വിനോദസഞ്ചാരികൾ

ഗ്രീസ്: തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെയൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി വിനോദസഞ്ചാരികൾ. ഗ്രീസിലെ സ്കിയാത്തോസ് വിമാനത്താവളത്തിൽ പതിവില്‍ അധികം താഴ്ന്ന് പറക്കുന്ന നിലയില്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്‍റെ വിമാനം ലാന്‍‍ഡ് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. കടലിനോട് ചേര്‍ന്നുള്ള വിമാനത്താവളത്തിന്‍റെ റണ്‍വേയും കടലിനും ഇടയില്‍ ഏതാനും മീറ്ററുകള്‍ മാത്രമാണുള്ളത്. ബീച്ചിന് തൊട്ടടുത്തുള്ള പടിയില്‍ കയറിയവരൊക്കെ വിമാനം കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലത്തേക്ക് വീണു. വിനോദസഞ്ചാരികളുടെ അപകടകരമായ രീതിയിലുള്ള പടമെടുപ്പ് വിമാനത്തിലുള്ളവരുടെ ജീവന് ഭീഷണിയാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button