KeralaLatest News

കൊല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കോടതി വിധി ഇങ്ങനെ

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കോടതി മൂന്നു ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. പ്രതി 26 വര്‍ഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. കൂടാതെ 3,20,000 രൂപ പിഴയടക്കാനും കോടതി ഉത്തരവ്. കൊല്ലം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് പ്രതി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതി ചെയ്തത് ഹീനമായ പ്രവര്‍ത്തിയെന്ന് കോടതി. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്നും കോടതി പറഞ്ഞു.

2017 ആഗസ്റ്റ് 27 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ചാണ് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവം വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍ പി എല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷവും പ്രതി കുട്ടിയെ പീഡിപ്പിച്ചെന്നും മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയെന്നും പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഈ ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. പ്രതിക്കെതിരെ ബലാത്സംഘം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button