Latest NewsIndia

കര്‍ണാടക പ്രതിസന്ധി: സുപ്രീം കോടതി വിധിയില്‍ സ്പീക്കറുടെ പ്രതികരണം ഇങ്ങനെ

ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍. സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു.

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും, അയോഗ്യരാക്കുന്നതിലും സ്പീക്കര്‍ക്ക് പൂര്‍ണ അധികാരവും, അവകാശവും നല്‍കുന്നതായിരുന്നു വിഷയത്തില്‍ സുപ്രീം കോടതി വിധി. ഉചിതമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്നും ഈ തീരുമാനം പരിശോധിച്ച ശേഷം കേസില്‍ ഇടപെടുമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം എംഎല്‍എമാര്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടില്‍ പങ്കെടുക്കണമെന്ന് സ്പീക്കര്‍ക്ക് നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ലെന്നും, കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button