Latest NewsSports

ഡച്ച് താരം യുവന്റസിലേക്ക് തന്നെ; നടന്നത് കോടികളുടെ കൈമാറ്റം

അയാക്‌സിന്റെ സൂപ്പര്‍താരവും നായകനുമായ മത്യാസ് ഡി ലിറ്റ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറി. ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഇരു ക്ലബുകളും ധാരണയിലെത്തിയതോടെയാണ് ഏതാണ്ട് 576 കോടിയുടെ കൈമാറ്റം നടന്നത്.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലുള്‍പ്പെടെയുള്ള അയാക്‌സിന്റെ വന്‍ കുതിപ്പില്‍ ശ്രദ്ധേയമായിരുന്നു ഡി ലിറ്റിന്റെ പ്രകടനം.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്റസിനെ വീഴ്ത്തി അയാക്‌സിനെ സെമിയിലേക്ക് നയിച്ചത് പ്രതിരോധതാരമായ ഡി ലിറ്റിന്റെ ഗോളായിരുന്നു. ക്വാര്‍ട്ടറില്‍ യുവന്റസിനെതിരേ വിജയഗോളടിച്ചതും ഡിി ലിറ്റ് ആണ്. അയാക്‌സില്‍ ഒമ്പതാം വയസില്‍ എത്തിയതാണ് ഡി.ലിറ്റ്. കഴിഞ്ഞ വര്‍ഷം അയാക്‌സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി. ടീമിനു വേണ്ടി ഇതുവരെ 77 മത്സരങ്ങള്‍ കളിച്ചു. എട്ട് ഗോളുകള്‍ നേടി. നേരത്തെ ബാഴ്‌സലോണ, പി.എസ്.ജി തുടങ്ങിയ ടീമുകളും ഡി ലിറ്റിനായി ശ്രമം നടത്തിയിരുന്നു

shortlink

Post Your Comments


Back to top button