Latest NewsIndia

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്: പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം പിഴ ഈടാക്കാന്‍ തീരുമാനം

അ​ഹ​മ്മ​ദാ​ബാ​ദ്: സ്ത്രീകള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ രു ഗ്രാമം. സംശ്താനത്തെ ബ​ന​സ്ക​ന്ത ജി​ല്ല​യി​ലെ താ​ക്കൂ​ര്‍ സ​മു​ദാ​യ​ക്കാ​രാ​ണ് അവിവാഹിതരായ പെ​ണ്‍​കു​ട്ടി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യിരിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണകാക്കുമെന്നും “കു​റ്റ​ക്കാ​രെ​ന്ന്’ ക​ണ്ടെ​ത്തെു​ന്ന​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കുമെന്നും സി​ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി​ബാ​യ് താ​ക്കൂ​ര്‍ പ​റ​ഞ്ഞു.

മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോടൊപ്പം വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള അ​ധി​ക​ച്ചെ​ല​വു​ക​ള്‍ ഒ​ഴി​വാ​ക്ക​ണമെന്നും ജലൂലില്‍ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ വി​വാ​ഹം ക​ഴി​ച്ചാ​ല്‍ ത​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം അ​ത് കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍ തീ​രു​മാ​ന​മെ​ടു​ത്തു. ജി​ല്ല​യി​ലെ പ​തി​നൊ​ന്നോ​ളം ഗ്രാ​മ​ങ്ങ​ളി​ല്‍ ‘ഭ​ര​ണ​ഘ​ട​ന’ നി​ല​വി​ല്‍ വ​രും.

അതേസമയം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തോ​ട് യോ​ജിപ്പില്ലെന്ന് ​താ​ക്കൂ​ര്‍ സ​മു​ദാ​യ നേ​താ​വും മുന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​മാ​യിരുന്ന അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ പ​റ​ഞ്ഞു. ഈ ​നി​യ​മം ആ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ന​ല്ല​താ​കു​മാ​യി​രു​ന്നു. ത​ന്‍റെ ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നെ​ന്നും അ​തി​നാ​ല്‍ അ​തേ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button