KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍, കുത്തേറ്റ അഖിലിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്താന്‍ ്ശ്രമിച്ച കേസില്‍ കുത്തേറ്റ അഖിലിന്റെ മൊഴി പുറത്ത്. തന്നെ കുത്തിയത് എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്താണെന്ന് അഖില്‍ പോലീസിന് മൊഴി നല്‍കി. നസീം തന്നെ പിടിച്ചുവച്ചുവെന്നും അഖില്‍ പറഞ്ഞു.

യൂണിറ്റ് കമ്മിറ്റി നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ ഉണ്ടായിരുന്നു. ഇതില്‍ യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധമുണ്ടായിരുന്നു. പാട്ട് പാടരുതെന്നും ക്ലാസ്സില്‍ പോകണമെന്നും ഇവര്‍ പറഞ്ഞു. ഇത് അനുസരിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണമെന്നും അഖില്‍ മൊഴി നല്‍കി.

Tags

Post Your Comments


Back to top button
Close
Close