Latest NewsIndia

അല്‍പേഷ് താക്കൂര്‍ ഉള്‍പ്പെടെ രണ്ട് മുന്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

താക്കൂര്‍ സമുദായത്തിലെ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അല്‍പേഷ് താക്കൂര്‍.

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അല്‍പേഷ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അല്‍പേഷിന്റെ സന്തത സഹചാരിയും കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുമായ ധവാല്‍ സിന്‍ഹ് സാലയും ബി.ജെ.പിയില്‍ ചേര്‍ന്നു..

ഗുജറാത്തില്‍ ഈ മാസം അഞ്ചിന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം അല്‍പേഷ് രാജിവച്ചിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏപ്രില്‍ പത്തിനാണ് താക്കൂര്‍ കോണ്‍ഗ്രസ് പദവികളും അംഗത്വവും രാജിവെച്ചത്. പാര്‍ട്ടിയുടെ വഞ്ചനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് തീരുമാനം എന്നാണ് രാജിക്കത്തില്‍ പറഞ്ഞത്.

താക്കൂര്‍ സമുദായത്തിലെ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അല്‍പേഷ് താക്കൂര്‍. ഗുജറാത്ത് താക്കൂര്‍ സേനയിലൂടെയാണ് അല്‍പേഷ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ പത്തിന് കോണ്‍ഗ്രസ് വിട്ട ഇരുവരും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം എം.എല്‍.എ സ്ഥാനവും രാജിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button