Latest NewsIndiaInternational

വാദിച്ചത് ഒരു രൂപ ഫീസിൽ ഒരു സിറ്റിംഗിൽ 15 ലക്ഷം വാങ്ങുന്ന ഹരീഷ് സാല്‍വെ, വിധി പറഞ്ഞത് ജഡ്‌ജി അബ്‌ദുല്‍ഖാവി അഹമ്മദ്‌ യൂസഫി

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ.

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പേരുകേട്ട അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വേ. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ഹരീഷ് സാല്‍വേയുടെ വാദങ്ങളാണ്. എന്നാല്‍ ഒരു സിറ്റിംഗിന് 6 മുതല്‍ 15 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വേ കുല്‍ഭൂഷണ്‍ കേസില്‍ ഹാജരായതിന് വാങ്ങിയത് വെറും 1 രൂപയാണ്. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ.

നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്‍വ വാദം ഉയര്‍ത്തിയപ്പോള്‍, പാക്കിസ്ഥാനായി വാദിച്ചത് ഖാവര്‍ ഖുറേഷിയാണ്.കഴിഞ്ഞവര്‍ഷം നവംബര്‍ 18 നാണ്, കോടതി അന്തിമ വിധി വരും വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്.തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചത്. ഖുറേഷി നടത്തിയ ‘ഹംപ്റ്റി-ഡംപ്റ്റി’ പരാമര്‍ശങ്ങളുടെ പേരില്‍ ഹരീഷ് സാല്‍വെ അദേഹത്തെ കടന്നാക്രമിച്ചു. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വാദം വരുമ്പോള്‍ ഭാഷയും അതിന് ചേര്‍ന്നതാകണമെന്നും ഖുറേഷിയെ സാല്‍വെ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയില്‍ നിയമ, നികുതി, വാണിജ്യ നിയമങ്ങളില്‍ സാല്‍വേയോളം പ്രഗല്‍ഭനായ മറ്റൊരു അഭിഭാഷകനുണ്ടോയെന്ന കാര്യം സംശയമാണ്.കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാല്‍വെയുടെ വാദം. ഒടുവില്‍ രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാല്‍വെയുടെ വാദം അടിവരയിട്ടു, കുല്‍ഭൂഷണ് ആശ്വാസം, ഇന്ത്യന്‍ നയതന്ത്രവിജയം! 1956ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഹരീഷ് സാല്‍വേ ജനിച്ചത്.

തന്റെ പിതാവ് എന്‍.കെ.പി സാല്‍വേയുടെ പാത പിന്തുടര്‍ന്ന് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടാകണമെന്നായിരുന്നു സാല്‍വെയുടേയും ആഗ്രഹം. ഇതിനായി 1970കളില്‍ മുംബൈയില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. തുടര്‍ന്ന് 1980ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. അഡ്വ.പാല്‍ഖിവാലയുടെ ജൂനിയറായാണ് സാല്‍വേ പ്രാക്ടീസ് ആരംഭിച്ചത്. 1999-2002 കാലഘട്ടത്തില്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുകേഷ് അംബാനി, ഐടിസി ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പ്, ജയലളിത എന്നിവര്‍ക്ക് വേണ്ടിയെല്ലാം മുന്‍പ് അദ്ദേഹം കേസുകള്‍ വാദിച്ചിട്ടുണ്ട്.

ഇത് കൂടാതെ മറ്റൊരു ശ്രദ്ധാ കേന്ദ്രം കൂടിയുണ്ട്. കുല്‍ഭൂഷണ്‍ ജാദവ്‌ കേസില്‍ രാജ്യന്തര നീതിന്യായ കോടതി (ഐ.സി.ജെ.) പ്രസിഡന്റ്‌ ജഡ്‌ജി അബ്‌ദുല്‍ഖാവി അഹമ്മദ്‌ യൂസഫിയിലായിരുന്നു ഇന്നലെ എല്ലാ കണ്ണുകളും. ഹേഗിലെ പീസ്‌ പാലസില്‍ നടന്ന സിറ്റിങ്ങിലാണു ജഡ്‌ജി അബ്‌ദുല്‍ഖാവി വിധി പ്രഖ്യാപിച്ചത്‌.  2009 ഫെബ്രുവരിയില്‍ ഐ.സി.ജെയില്‍ എത്തിയ ജഡ്‌ജി അബ്‌ദുല്‍ഖാവി മുമ്പ് പ്രഫസറായും എഴുത്തുകാരനായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2018 ഫെബ്രുവരിയിലാണ്‌ അദ്ദേഹം ഐ.സി.ജെ പ്രസിഡന്റായത്‌. 2015 മുതല്‍ മൂന്നു വര്‍ഷത്തോളം വൈസ്‌ പ്രസിഡന്റായിരുന്നു. സോമാലിയയില്‍ ജനിച്ച അബ്‌ദുല്‍ഖാവിയുടെ സ്‌ഥാനാരോഹണം തന്നെ വലിയ വാര്‍ത്തയായിരുന്നു.

നേരത്തെ സ്വിറ്റ്‌സര്‍ലണ്ടിലും ഇറ്റലിയിലും ഗ്രീസിലും ഫ്രാന്‍സിലുമൊക്കെ ഗസ്‌റ്റ്‌ പ്രഫസറായി അബ്‌ദുല്‍ഖാവി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കുറച്ചുകാലം ആഫ്രിക്കന്‍ ഇയര്‍ബുക്ക്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ ലോയുടെ എഡിറ്ററായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21-നാണ്‌ 15 അംഗ ബെഞ്ച്‌ കുല്‍ഭൂഷണ്‍ കേസ്‌ വിധിപറയാന്‍ മാറ്റിവച്ചത്‌.
രണ്ടു വര്‍ഷവും രണ്ടു മാസവും എടുത്തായിരുന്നു ഐ.സി.ജെയുടെ വിചാരണാനടപടികള്‍.15 അംഗ ബെഞ്ചാണു കേസ്‌ പരിഗണിച്ചത്‌. പാകിസ്‌താനില്‍നിന്നുള്ള ഏകജഡ്‌ജിയുടെ വിയോജിപ്പോടെയായിരുന്നു വിധി. ചൈനയുടെ പ്രതിനിധിയായ ജഡ്‌ജിയും ഇന്ത്യക്കൊപ്പംനിന്നു.

2016 മാര്‍ച്ച് 3നാണ് ചാര വൃത്തിയും ഭീകരതയും ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2017 ഏപ്രിലില്‍ പാകിസ്ഥാന്‍ സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചു്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അടക്കമുള്ളവയുമായി ജാദവിന് ബന്ധമുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ 2017 മെയ് 8 ന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button